കണ്ണൂർ ഡെയിലി ന്യൂസ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനും വാര്‍ത്തകളും സൃഷ്ടികളും ചേര്‍ക്കുന്നതിനുമുള്ള നിബന്ധനകള്‍
A. കണ്ണൂർ ഡെയിലിക്ക് അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ സ്വീകരിക്കാനോ ഒഴിവാക്കാനോ, ഗ്രാഫിക്സ് നിർമിക്കുന്നതിനോ എഡിറ്റ് ചെയ്യാനോ, പോസ്റ്റ് ചെയ്തതിന് ശേഷം മാറ്റം വരുത്താനോ പൂർണ്ണമായും ഒഴിവാക്കുന്നതിനോ ഉള്ള പൂര്‍ണാധികാരം എഡിറ്റോറിയല്‍ വിഭാഗത്തിനായിരിക്കും
B. അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ തെറ്റില്ലാതെ മലയാളത്തില്‍ ടൈപ് ചെയ്ത് ടെക്സ്റ്റ് ഫോര്‍മാറ്റിലയക്കണം. ഇമേജ് / പി ഡി എഫ് ഫയലില്‍ അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഇതുസംബന്ധമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ഒന്നിച്ച് മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കണം.
വാര്‍ത്തകള്‍ / സൃഷ്ടികള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം. സംഘടനകളുടെയോ, രാഷ്ട്രീയ പാർട്ടി. ക്ലബുകൾ, കൂട്ടായ്മകൾ എന്നിവയുടെയോ തിരഞ്ഞെടുപ്പിനുശേഷം ഭാരവാഹികളുടെ ഫോട്ടോ അയക്കുമ്പോൾ സർക്കാർ തിരിച്ചറിയൽ കാർഡിനുള്ള ( ഉദാ: പാസ്പോർട്ട്) അപേക്ഷയിൽ നൽകുന്നത് പോലുള്ള, രണ്ട് ചെവിയും കാണത്തക്ക വിധമുള്ളതും വ്യക്തമായ പശ്ചാത്തലത്തിലുമുള്ളതുമായ ഫോട്ടോ അയക്കണം. അല്ലാത്തവ സ്വീകരിക്കുന്നതല്ല. (Passport type, Plain Backgound Photos needed for office bearers news. Selfies are not accepted).
C. വാര്‍ത്തകളും സൃഷ്ടിക്കളും വ്യക്തികളെയോ സംഘടനകളെയൊ സ്ഥാപനങ്ങളേയോ മത വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ളവയാകരുത്. മതങ്ങളേയോ ഭാഷകളേയോ നിറം, ജാതി, സംസ്‌ക്കാരം, വിഭാഗം എന്നിവയേയോ തള്ളിപ്പറയുന്നതോ തരംതാഴ്തുന്നതോ, ഇകഴ്ത്തുന്നതോ പരിഹസിക്കുന്നതോ ആവരുത്. മതപരമായ ഉപദേശങ്ങളോ ഒരു മത വിഭാഗത്തെ മാത്രം സംബോധന ചെയ്യുന്നതോ മതത്തിനകത്തെ തർക്കവിഷയങ്ങളോ സ്ഥാപനങ്ങളുടെയോ സംഘടനകളുടേയോ ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദങ്ങളോ തർക്കങ്ങളോ, അവ നേരിട്ടോ പരോക്ഷമായോ ഉള്ള പരാമർശങ്ങളോ ആകരുത്.
D. ലേഖനങ്ങളില്‍ വിമര്‍ശനമാകാം പക്ഷേ അത് ആരോഗ്യപരമാകണം. മതപരമോ ജാതിപരമോ ആയ വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ ഒരുപക്ഷത്തിന്റേയും ഭാഗമാകാന്‍ പാടില്ല. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ളതാകരുത്.
പോസ്റ്റുകള്‍ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ മറ്റു വെബ് സൈറ്റുകള്‍ പരസ്യപ്പെടുത്തുന്നതിനായുള്ള ലിങ്കുകളോ, ചിത്രങ്ങളോ, സഭ്യേതര വാക്കുകളോ, മാന്യതയ്ക്ക് യോജിക്കാത്ത പ്രയോഗങ്ങളോ എബ്ലം, ഗ്രാഫിക്‌സ്, ആനിമേഷന്‍ തുടങ്ങിയവയോ ഉപയോഗിക്കാന്‍ പാടില്ല.
അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള കോളത്തില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. നിബന്ധനകള്‍ പാലിക്കാത്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ചെയ്യുകയും കമന്റുകള്‍ നീക്കംചെയ്യുന്നതുമായിരിക്കും. തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ (ഫോണ്‍ നമ്പറടക്കം) വ്യാജമാണെന്ന് തെളിഞ്ഞാലും മറ്റുനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പിന്നീട് മറ്റു വ്യാജ ഐ.ഡികളില്‍ രംഗത്തുവന്ന് അഭിപ്രായ കോളം വീണ്ടും ദുരുപയോഗം ചെയ്താല്‍ അത്തരക്കാരുടെ ഐ.പി അഡ്രസ് തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.
E. ഒരു പരിപാടിയുടെ അഞ്ചോ അതിലധികമോ ചിത്രങ്ങള്‍ കണ്ണൂർ ഡെയിലിയുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ സൗകര്യമുണ്ടെങ്കിലും പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നുന്നവ മാത്രമേ ഉള്‍പെടുത്തുകയുള്ളു. പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിള്‍ വാര്‍ത്തയോ ചിത്രങ്ങളോ ഇമെയിലില്‍ ലഭിച്ചിരിക്കണം. (Email: kannurdailyonline@gmail.com).
രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും യോഗം നാളെ, അടിയന്തിര യോഗം ചേര്‍ന്നു, പ്രവര്‍ത്തക സമിതിയോഗം നീട്ടിവെച്ചു, സാധാരണ യോഗം വെള്ളിയാഴ്ച, ശാഖാ സമ്മേളനം ഇന്ന് തുടങ്ങിയ രീതിയിലുള്ള വാര്‍ത്തകള്‍ അയക്കേണ്ടതില്ല. ഒരു പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് ക്ഷണിക്കാനുള്ള ഏതാനും പേരെ അറിയിക്കാന്‍ ഒരു വാര്‍ത്താ സ്‌പേസ് ഉപയോഗിക്കാതെ മറ്റു പൊതു വാര്‍ത്തകള്‍ക്ക് ഇടം നല്കാനാണ് ഈ പോര്‍ട്ടല്‍ ശ്രമിക്കുന്നത്. സംസ്ഥാന-ജില്ലാ കമ്മറ്റികളുടെയുടെയും ആരോഗ്യ ക്യാമ്പ്, റേഷൻ വിതരണം തുടങ്ങി പൊതുജന പ്രാധാന്യമുള്ളതുമായ വാര്‍ത്തകളും ചില സാഹചര്യങ്ങളില്‍ പരിഗണിച്ചേക്കും.
ദിനാചരണ/വാരോഘോഷ//ജയന്തി/പ്രതിഷേധ/സമര/പ്രഖ്യാപന/പതാകദിന/വാർഷിക പരിപാടികളോടനുബന്ധിച്ച് അയക്കുന്ന വാർത്തകൾ പ്രസ്തുത പരിപാടിയുടെ പൊതുവാർത്തയിൽ ഉൾപ്പെടുത്താനേ നിർവാഹമുള്ളൂ. പ്രാദേശികമായി ഇതോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ലോഗൊ, ബുള്ളറ്റിൻ എന്നിവയുടെ പ്രകാശനം വാർത്തയാക്കി അയക്കേണ്ടതില്ല.
പ്രകാശനങ്ങളിൽ പുസ്തകവും, ബുള്ളറ്റിനും ലോഗോ, ജ്ഴ്സി, പോസ്റ്റർ എന്നിവയും ആവാം. നോട്ടീസ് പ്രകാശനം അയക്കേണ്ടതില്ല.
സാമ്പത്തിക - ചികിത്സാ സഹായങ്ങള്‍, വീട് നിര്‍മാണം, സ്വയംതൊഴില്‍ ഉപകരണ വിതരണം, ഭക്ഷണ സാധനങ്ങളുടെ (റേഷന്‍) വിതരണം, റിലീഫ് തുടങ്ങിയവ വിതരണം ചെയ്യാന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇരകള്‍ കൈനീട്ടി വാങ്ങുന്ന ഫോട്ടോ പ്രസിദ്ധീകരിക്കുന്നതല്ല (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). ഗത്യന്തരമില്ലാതെയാണ് പലരും ഇത്തരം പരിപാടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നകാര്യവും ഇത്തരം ചിത്രങ്ങള്‍ നല്‍കി പാവങ്ങളേയും ഇരകളേയും കൂടുതല്‍ മാനസികമായി വേദനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നകാര്യം ഞങ്ങളേക്കാള്‍ വായനക്കാര്‍ക്ക് തന്നെ ബോധ്യമുള്ള കാര്യമാണല്ലോ.
F. പൊതുതാത്പര്യങ്ങളല്ലാതെ വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്കും സൃഷ്ടികള്‍ക്കും സാധാരണരീതിയില്‍ പൊതു വാര്‍ത്തകള്‍ എന്ന പരിഗണന ലഭിക്കില്ല. ബിസിനസ് കാറ്റഗറിയില്‍ പെടുന്ന അത്തരം മാര്‍ക്കറ്റിംഗ് ഫീച്ചറുകളോ മറ്റു പരസ്യങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങളുടെ പരസ്യവിഭാഗവുമായി ബന്ധപ്പെടണം.
G. അതത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അനുസൃതമല്ലാത്ത, നിയമപരമല്ലാത്ത ഒരു കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടലിനെ ഉപയോഗിക്കാന്‍ പാടില്ല.
H. സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടുത്തുന്ന കണ്ണൂർ ഡെയിലിയുടെ പോസ്റ്ററുകള്‍ (ഇമേജ് / ഇൻഫോ ഗ്രാഫിക്സ്) ദുരുപയോഗം ചെയ്യുകയോ മറ്റു ആവശ്യങ്ങള്‍ക്കായി എഡിറ്റ് ചെയ്യുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ വ്യവസ്ഥാപിതമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.
തെറ്റിദ്ധാരണപരത്തുന്ന പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ വായനക്കാര്‍ കണ്ണൂർ ഡെയിലിയിൽ വിവരം അറിയിക്കുക. പ്രചരിക്കുന്ന പോസ്റ്ററുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനും അത്തരം വാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തയുടേതാണോ എന്നറിയാനും ഉറപ്പുവരുത്തുന്നതിനുമായി ന്യൂ്‌സ്‌പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്. www.kannurdaily.com
പരസ്യങ്ങൾ:
വാർത്തയുമായി യോജിക്കാത്ത പരസ്യങ്ങൾ ഇൻഫോഗ്രാഫിക്സുകളിൽ (പോസ്റ്റർ) ഉണ്ടായെന്നുവരാം. സൈറ്റിലെ ചില പരസ്യങ്ങൾ ഓരോ രാജ്യങ്ങളിലും മാറി മാറി വരുന്നവയാണ്. ചിലതാകട്ടെ അരോചകമായെന്നും വരാം. പരസ്യ സ്ലോട്ടുകൾ ഗൂഗിൾ അടക്കമുള്ള എജന്സികൾക്ക് നൽകിയവയാണ്. ഇതൊന്നും നേരിട്ട് കണ്ണൂർ ഡെയിലി പ്രസിദ്ധീകരിക്കുന്നതോ എഡിറ്റോറിയൽ വിഭാഗത്തിന്റെ ശ്രദ്ധയില്പെടുന്നതോ അല്ല. പരസ്യങ്ങളില്ലാതെ മാധ്യമങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. മാന്യ വായനക്കാരുടെ സഹകരണത്തിന് നന്ദി.
www.kannurdaily.com
No comments
Post a Comment