കണ്ണൂർ മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് കല്ലാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം നടത്തി..

No comments



 

ആയിരകണക്കിന് രോഗികളുടെ ആശ്രയമായ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് സംരക്ഷിക്കുകൾ. കാത്ത് ലാബ് തകർത്തവരെ ശിക്ഷിക്കുക, എല്ലാ വിഭാഗങ്ങളിലും വിദഗ്ദ്ധരായ ഡോക്ടർമാരെ നിയമിക്കുക, ജലവിതരണത്തിലെ അപാകത പരിഹരികുക, ആവിശ്യ മരുന്നുകൾ കൃത്യമായി ലഭ്യമാകുക, ഓപ്പറേഷൻ തീയേറ്ററിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത നിയമങ്ങൾ റദ്ദുചെയ്യുക എന്നീ മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജ് ശോചനീയാവസ്ഥക്കെതിരെ മെഡിക്കൽ കോളേജിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. 


യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ് ഘാടനം ചെയ്തു. സുധീഷ് വെള്ളച്ചാൽ അധ്യക്ഷത വഹിച്ചു. സന്ദീപ് പാണപ്പുഴ, രാഹുൽ വി, രാഹുൽ ദാമോദരൻ, അക്ഷയ് പി കെ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ് ഘാടനം ചെയ്തു. മുഹമ്മദ് ഫൈസൽ, അഡ്വ. ബ്രിജേഷ് കുമാർ, സുധീഷ് കടന്നപ്പള്ളി, നിതിൻ എൻ ഇ എന്നിവർസംസാരിച്ചു.


 സുധീഷ് വെള്ളച്ചാൽ, മനോജ് കൈതപ്രം, സരീഷ് പുത്തുർ, മിഥുൻ കുളപ്രം, ഷൈജിത്ത് ചെങ്ങളം, ഷമീർ മടക്കര എന്നിവർ ഉപവാസം അനുഷ്ടിച്ചു.

No comments

Post a Comment