പൊലീസും ഭരണകൂടവും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ ആരോപിച്ചു. നടി മഞ്ജുവാര്യരോട് വിവാഹാഭ്യർത്ഥന നടത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത കേസിൽ രണ്ട് മാസം മുമ്പാണ് സനൽ കുമാർ അറസ്റ്റിലായത്. രണ്ട് വര്‍ഷമായി കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെയും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആ സംശയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ബലപ്പെട്ടുവെന്നും സനല്‍കുമാര്‍ കുറിച്ചു.
സനൽ കുമാർ ശശിധരന്‍റെ കുറിപ്പ്
എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചതിനാലും എന്നെ അറസ്റ്റ് ചെയ്തു. സത്യം ഞാന്‍ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്.
No comments
Post a Comment