കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ നടാലിൽ വാഹനത്തിൽ കടത്തുകയായിരുന്ന 2.90 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന 2 കിലോ 90ഗ്രാം കഞ്ചാവുമായി തലശ്ശേരി പുന്നോൽ സ്വദേശിയെ പിടികൂടിയത്. കുറിച്ചിയിലെ അബ്ദുൾ അസദ് കെ (21) നെയാണ് നടാലിൽ വെച്ച് എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
മലപ്പുറം തിരൂർ കേന്ദ്രീകരികരിച്ചുളള മയക്കു മരുന്ന് സംഘത്തിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ജില്ലയിലെ ചെറുകിട കഞ്ചാവ് വിൽപനക്കാർക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
അസി. എക്സൈസ് ഇൻസ്പെകടർ, പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോഡ്ഫ്രഡ്, എം.കെ സന്തോഷ്, എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ രജിരാഗ്, പി , ജലീഷ് പി , ബിനീഷ് കെ , സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, റോഷി, അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാസം ആഢംബര കാറിൽ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നുമായി നാല് യുവാക്കളെ കണ്ണൂർ എക്സൈസ് സംഘം പിടികൂടിയിരുന്നു.
No comments
Post a Comment