ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു; ജഡേജ ചെന്നൈ വിടുന്നു?

No comments


 

മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുകയാണെന്ന് റിപ്പോർട്ട്. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതു. 2021, 2022 സീസണുകളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ് ചെയ്തത്.


കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ രവീന്ദ്ര ജഡേജയും സിഎസ്കെയും സോഷ്യൽ മീഡിയയിൽ പരസ്പരം അൺേഫോളോ ചെയ്തി രുന്നു. എല്ലാ വർഷവും മഹേന്ദ്ര സിംഗ് ധോണിക്ക് ജൻമദിനാശംസകൾ നേരുന്ന ജഡേജ ഇത്തവണ തന്‍റെ പഴയ സുഹൃത്ത് മഹിക്ക് ജൻമദിനാശംസകൾ പോലും നേർന്നിരുന്നില്ല. ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജൻമദിനം.


2012 മുതൽ ജഡേജ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സിഎസ്കെയ്ക്കൊപ്പം രണ്ട് ഐപിഎൽ കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 33 കാരനായ ജഡേജയെ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ന്‍റെ ക്യാപ്റ്റനായി നിയമിച്ചു. എന്നിരുന്നാലും, പെട്ടെന്നുള്ള ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തം ശരിയായി കൈകാര്യം ചെയ്യാൻ ജഡേജയ്ക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സിഎസ്കെ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഒന്നിനു പിറകെ ഒന്നായി ടീം തോൽക്കുന്നത് തുടർന്നു. 8 മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽ ജയിക്കാനായത്.

No comments

Post a Comment