തളിപ്പറമ്പ് : മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ ഒന്നാം നിലയാണ് തീവെച്ച് നശിപ്പിച്ചത്.ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.ഓഫീസിനകത്തെ ടി.വി.ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു.
ശനിയാഴ്ച രാത്രി തളിപ്പറമ്പിലെ മരം വ്യവസായി ദിൽഷാദ് പാലക്കാടനും അദ്ദേഹത്തിന്റെ കാറിന് നേരെയും ആക്രമണമുണ്ടായിരുന്നു. കൂടാതെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ജന.സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനും സിപിഎം ഞാറ്റുവേല ബ്രാഞ്ച് അംഗവുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം മര്‍ദ്ദിച്ചിരുന്നു.
ഇരുവരും തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ ചികില്‍സയിലാണ്.ഇതിന് പിന്നാലെയാണ് കുറ്റിക്കോലിലെ സി.എച്ച്.സെന്റര്‍ കത്തിച്ചത്.
No comments
Post a Comment