പയ്യന്നൂർ: വാറ്റുചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ ചാരായം പിടികൂടി.വില്പനക്കാരിയായ യുവതിക്കെതിരെ കേസ്.രാമന്തളികുന്നരു പരുത്തിക്കാട് സ്വദേശിനി വെമ്പിരിഞ്ഞൻ ശ്രീജ (40)ക്കെതിരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിൻ്റെ നിർദേശപ്രകാരം അബ്‌കാരി കേസെടുത്തത്. രാമന്തളി കുന്നരു ഭാഗങ്ങളിൽ എക്‌സൈസ് പ്രിവൻ്റിവ് ഓഫീസർ പി.വി. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. റെയ്ഡിൽ ഐ.ബി പ്രിവൻ്റീവ് ഓഫിസർ വിനോദ് വി കെ , പ്രിവൻ്റീവ് ഓഫിസർ മനോജ് വി, സിവിൽ എക്സൈസ് ഓഫിസർമാരായ വിജിത്ത് ടി വി, ഷിജു വി വി , വനിത സിവിൽ എക്സൈസ് ഓഫീസർ എം.വി സുനിത എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment