ആലക്കോട്: എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ ഷാബു സി യും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ തടിക്കടവ് ബാലപുരത്ത് വച്ച് 250 ഗ്രാം കഞ്ചാവ് സഹിതം ഒഡിഷ സ്വദേശി ദീപക് സാഹു 29 നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥലം കേന്ദ്രീകരിച്ച് ഒന്ന് രണ്ട് ദിവസമായി പരിചയമില്ലാത്ത ഒരാൾ ബാഗിൽ എന്തോ സാധനം പൊതിയാക്കി കോളേജ് കുട്ടികൾക്കും സ്കൂൾ കുട്ടികൾക്കും വിലപന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ആണ് പ്രതി പിടിയിലായത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, അഹമ്മദ് കെ, സി ഇ ഒ മാരായ ഷിബു, മധു, പെൻസ് പി, മുഹമ്മദ് ഹാരിസ്, വനിതാ സി ഇ ഒ ശ്രേയാ മുരളി എന്നിവർ പങ്കെടുത്തു.
No comments
Post a Comment