കനത്ത മഴയിൽ റോഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ ജീപ്പ് തോട്ടിൽ ഒലിച്ചുപോയി. മയ്യിൽ പെരുവങ്ങൂർ കോളനി-പള്ളി റോഡിൽനിന്നാണ് ജീപ്പ് ഒലിച്ചുപോയത്. എട്ടേയാർ കവലയിലെ മയ്യിൽ ഓയിൽ മില്ലുടമ സി.പി.ജാഫറാണ് ജീപ്പോടിച്ചുപോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ജീപ്പ് പൂർണമായും വെള്ളത്തിൽ മുങ്ങുന്നതിനിടെ ജാഫർ പുറത്തേക്ക് ചാടി നീന്തി രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ജീപ്പ് പുറത്തെത്തിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.പിന്നീട് നാട്ടുകാർ കയർ കെട്ടിവലിച്ചാണ് ജീപ്പ് കരക്കെത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പെരുവങ്ങൂർ ഭാഗത്ത് വെള്ളം കയറി റോഡുകൾ മുങ്ങിയ നിലയിലാണ്.
No comments
Post a Comment