തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
മഴക്കാല ജന്യ രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർനമാക്കി. വെള്ളിയാഴ്ച്ച രാവിലെ ഏഴോളം ഹോട്ടലുകളിൽ നടത്തിയ പരിശോധന നടത്തിയിരുന്നു.
ഇവയിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രി കേൻ്റീൻ, സർ സയ്യിദ് കോളജ് ജംങ്ഷനിൽ പ്രവർത്തിക്കുന്ന റഹ്മത്ത് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നുമായി പഴകിയ ചോറ്, പൊറോട്ട, ചപ്പാത്തി, ബീഫ് കറി, ഫ്രൈ ചെയ്ത മത്സ്യം എന്നിവയാണ് പിടിച്ചെടുത്തത്.
ഹെൽത്ത് ഇൻസ്പെക്ടർ എം.അബ്ദുൽ സത്താറിൻ്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജോ പി ജോസും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
No comments
Post a Comment