സുഹൃത്തിന്റെ കൂടെ കണ്ടെന്നു ആരോപിച്ചു യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ഭർത്താവ്

No comments


 

ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ഭർത്താവ്. ഭാര്യയെ സുഹൃത്തിനൊപ്പം കണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്തെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 29 നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ഭാര്യയെ കണ്ട ശേഷം ഇയാൾ ഭാര്യയെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഏഴുമണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടു. സുഹൃത്തിനെയും സമാന രീതിയിൽ ഇയാൾ ആക്രമിച്ചു. 



No comments

Post a Comment