കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിക്കുളം യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ഇന്ന് പുലർച്ചെ ഒന്നോടെയാണ് അപകടം ഉണ്ടായത്. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ അഭിജിത്താണ്(25) മരിച്ചത്. കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ചേരിയിലേക്ക് മരം കയറ്റിപ്പോവുകയായിരുന്ന ലോറിയും കണ്ണൂർ ഭാഗത്തു നിന്നുവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായുംതകർന്നു. പിറകെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അഭിജിത് തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
No comments
Post a Comment