കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

No comments


 

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ അമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ രണ്ട് വ്യാഴം രാവിലെ 7:30 മുതല്‍ 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ടിക്കല്‍ സെക്ഷനിലെ വനജ, ശങ്കരന്‍ കട, പടിഞ്ഞാറെ മൊട്ട, പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, പുതിയെ തെരു മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഡിസംബര്‍ രണ്ട് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മതുക്കോത്ത്, ചെമ്മാടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ രണ്ട് വ്യാഴം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും പാട്യം റോഡ്, കരിമ്പുംകാര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ചെറുവത്തല മെട്ട, ചട്ടുകപ്പാറ ടവര്‍, വനിതാ ഇന്‍ഡസ്ട്രി, ഫ്രഞ്ച്‌പെറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 10 മണി വരെയും ചെറാട്ടുമൂല, കോറലാട്, ചട്ടുകപ്പാറ എച്ച് എസ് എസ്, ചട്ടുകപ്പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.


ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റ് മുതല്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ്, ഓവ് പാലം, ഉമാമഹേശ്വരി ക്ഷേത്രം ഉള്‍പ്പെടെ കിഴുത്തള്ളി ഫുട്‌ബോള്‍ കോര്‍ട്ട് വരെയുള്ള ഭാഗങ്ങളില്‍ ഡിസംബര്‍ രണ്ട്് വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കെ എസ് ഇബി ഓഫീസ് മുതല്‍ താഴെചൊവ്വ ബസാര്‍, ബൈപാസ്സ്, റെയില്‍വേ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

No comments

Post a Comment