മെഡിക്കൽ വിദ്യാർത്ഥിനിക്ക് പീഡനം പോലീസ് അന്വേഷണം തുടങ്ങി

No comments



 പരിയാരം.മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പരിയാരം പോലീസ് ശ്രമം തുടങ്ങി. തളിപ്പറമ്പ് കൂവോട് താമസിക്കുന്ന രതീശനെ (42) കസ്റ്റഡിയിലെടുക്കാനായി പരിയാരം ഇൻസ്പെക്ടർ കെ.വി ബാബുവിൻ്റെ നേതൃത്വത്തിൽ നീക്കം തുടങ്ങി.20 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരെയാണ് ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് നഴ്സിംഗ് അസിസ്റ്റൻ്റായ രതീശൻ ലൈംഗീകാതി ക്രമത്തിന് മുതിർന്നത്.സംഭവം ആവർത്തിച്ചതോടെ വിദ്യാർത്ഥിനി കോളേജ് അധികൃതർക്ക് പരാതി നൽകി. തുടർന്ന് പരിയാരം പോലീസിൽ പരാതിലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

No comments

Post a Comment