കണ്ണൂര്‍ നഗരത്തില്‍ 'ഒറ്റ നമ്ബര്‍ ചൂതാട്ടം' : രണ്ടു പേര്‍ അറസ്റ്റില്‍.

No comments

 ചെറുകുന്ന് സ്വദേശിയും കണ്ണുര്‍ സിറ്റിയില്‍ താമസക്കാരായ എം.കെ ഹൗസില്‍ നൗഷാദ്(48), ചെറുകുന്ന് ചിടങ്ങില്‍ വളപ്പില്‍ പീടികയില്‍ ഹൗസ് വി.പി സ ഹീദ് (50) എന്നിവരാണ് പിടിയിലായത്.ഇരുചക്രവാഹനങ്ങളില്‍ വച്ച്‌ മൊബെല്‍ ഫോണ്‍ വഴി ഇടപാടുകള്‍ നടത്തുമ്ബോഴാണ് ഇവര്‍ പിടിയിലായത്.


കണക്കുകള്‍ രേഖപ്പെടുത്തിയ ബുക്കും രണ്ട് മൊബെല്‍ ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.നഗരത്തില്‍ ഒറ്റ നമ്ബര്‍ ലോട്ടറി വ്യാപകമാണെന്ന് നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാറിന് വന്‍ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്ന വിധത്തിലാണ് സമാന്തര ഒറ്റ നമ്ബര്‍ ചൂതാട്ടം നടന്നു വരുന്നത്.

No comments

Post a Comment