അമ്പലപ്പുഴയില്‍ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ ഉണ്ടായ തീപിടുത്തത്തില്‍ ഫയലുകൾ കത്തി നശിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ തീപിടുത്തമുണ്ടായത്. പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് അകത്തു കയറിയ ശേഷം ഫയലുകൾക്ക് തീയിടുകയായിരുന്നു എന്നാണ് നിഗമനം. സമീപത്തായി മല മൂത്ര വിസർജനം ചെയ്ത നിലയിലും കണ്ടെത്തി.
തകഴിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. എന്നാൽ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നയിടത്താണ് മൂന്നാം നിലയിലുള്ള ഓഡിറ്റോറിയത്തിൽ അജ്ഞാതർ കയറി ഫയലുകൾ തീ ഇട്ട് നശിപ്പിച്ചത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആക്ഷേപം ഉണ്ട്. ഓഫീസ് ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. അമ്പലപ്പുഴ സി ഐ, ദിജേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Lucky Club Casino Site Review and Bonus - Lucky Club
ReplyDeleteLucky Club is a gambling establishment established in 2016. It provides a variety of games and offers online casino games with a wide range of Welcome bonus: Welcome 카지노사이트luckclub Bonus of 150 Free Spins🎲 Total number of games: 3000+💰 Minimum deposit: C$10