അമ്പലവയലില്‍ ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ച 15 ല്‍ അധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഫേമസ് ബേക്കറില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.നവംമ്പര്‍ മൂന്നാം തീയതി മുതല്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭഷ്യവിഷബാധയേറ്റത്. ഇവര്‍ സ്വകാര്യ ഹോസ്പിറ്റലുകളില്‍ ചികിത്സയിലാണ്. ബുധനാഴ്ച ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments
Post a Comment