ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി.

No comments

 



ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്.


ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.

No comments

Post a Comment