കണ്ണൂരിൽ വീണ്ടും റാഗിംഗ് മർദനം; ഒന്നാംവർഷ വിദ്യാർത്ഥിയെ ശുചിമുറിയില്‍വെച്ച് മർദിച്ചു, തലയ്ക്ക് പരിക്ക്

No comments


 

കണ്ണൂരിൽ വീണ്ടും റാഗിംഗ് പരാതി. തളിപ്പറമ്പ് സർസയിദ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി ഷഹസാദ് മുബാറക്കാണ് റാഗിംഗ് മർദനത്തിനിരയായത്. ആക്രമണത്തില്‍ ഷഹസാദിന്റെ കൈകൾക്കും തലയ്ക്കും പരിക്കേറ്റു. ആക്രമണത്തില്‍ സീനിയർ വിദ്യാർത്ഥികളായ മുഹമ്മദ് നിദാൻ, മുഹമ്മദ് ആഷിവ്, മുഹമ്മദ് സീഷാൻ, റിസാനാൻ റഫീഖ് എന്നിവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു


സീനിയർ വിദ്യാർത്ഥികളായ 12 പേർ ചേർന്നാണ് ഷഹസാദിനെ ആക്രമിച്ചതെന്ന് മാതാവ് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ നവംബർ അഞ്ചിന് ഉച്ചയ്ക്ക് ശുചിമുറിയിൽ വച്ചാണ് സീനിയർ വിദ്യാർക്ഥികള്‍ ആക്രമിച്ചത്. സംഭവത്തില്‍ മൂന്നാം വർഷ സ്റ്റാറ്റിസ്റ്റിക് വിദ്യാർഥിയായ കെപി മുഹമ്മദ് നിദാനെ സസ്പെന്‍ ചെയ്തതതായി പ്രിൻസിപ്പൽ അറിയിച്ചു. റാഗിംഗ് പരാതിയില്‍ വിശദ അന്വേഷണമുണ്ടാകുമെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. 


നേരത്തെ കണ്ണൂര്‍ നെഹര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അന്‍ഷാദിനെ മര്‍ദിച്ചെന്നായിരുന്നു പരാതി. 


കോളെജിലെ ശുചിമുറിയില്‍ കൊണ്ടുപോയിട്ടായിരുന്നു മര്‍ദനം. അതില്‍ വിദ്യാര്‍ത്ഥിയുടെ ബോധം പോയി. തലക്കും ചെവിയുടെ പിറകിലും ഉള്‍പ്പെടെയാണ് അടി കിട്ടിയതെന്ന് അന്‍ഷാദ് പറയുന്നു. ചില വിദ്യാര്‍ത്ഥികളുമായി സംസാരിക്കരുത്, പണം വേണം, പറയുന്നത് അനുസരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദനം. പണത്തിനായി തന്റെ പോക്കറ്റ് തപ്പിയതിന് പുറമേ ഫോണ്‍ പിടിച്ചുവാങ്ങി അക്കൗണ്ടിലെ ബാലന്‍സ് പരിശോധിച്ചുവെന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു. ക്യാമ്പസില്‍ സിസിടിവി ക്യാമറയുള്ളതിനാലാണ് ശുചിമുറിയില്‍ എത്തി മര്‍ദിച്ചത്. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

No comments

Post a Comment