പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം; ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു

No comments


 പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം. ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച ഈ സാഹചര്യത്തിലാണ് കേസ്.

ഗിർ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്. ഒരു തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാൻ നിരവധി പേരാണ് കൂട്ടമായി എത്തിയത്. വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

No comments

Post a Comment