കണ്ണൂർ ജില്ലയിൽ നാളെ (12-11-2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

No comments


 

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി, ചന്തപ്പുര ടവര്‍ ട്രാന്‍സ്‌ഫോമറിന്റെ ഹൈസ്‌കൂള്‍ ഭാഗം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 12 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും എരമം സൗത്ത്, എരമം നോര്‍ത്ത്, എരമം നോര്‍ത്ത് എല്‍ പി സ്‌ക്കൂള്‍, ഉള്ളൂര്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കടപ്പുറം റോഡ് മുതല്‍ കാപ്പിലെപീടിക ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ നവംബര്‍ 12 വെള്ളി രാവിലെ ഏഴ് മുതല്‍ 11 മണി വരെയും കണിശന്‍ മുക്ക് മുതല്‍ നീര്‍ക്കടവ്, അരയാക്കിപ്പാറ വരെയുള്ള ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാണിക്കകാവ്, മാണിക്കകാവ് സ്‌കൂള്‍, മാണിക്കക്കാവ് ഇ എസ് ഐ, ജവാന്‍ മനോജ് റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 12 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

No comments

Post a Comment