പാചക വാതകത്തിന് തീ വില; വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

No comments



കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 1O1 രൂപയാണ് കൊച്ചിയില്‍ കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ദില്ലിയില്‍ ഇത് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,233 രൂപയായി. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.

No comments

Post a Comment