(www.kannurdaily.com)ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാൻ. ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു.
ദോഹയിലുള്ള താലിബാന്‍റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു, ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്‌സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്‍റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു.
Keywords: India, Taliban, Afgan, Kannur Daily, kannurdaily.com
No comments
Post a Comment