ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്കായി കൊന്ന 23കാരിയെ വെറുതേ വിട്ട് തമിഴ്നാട് പൊലീസ്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിന് ഇടയിൽ യുവതി അക്രമിയെ തള്ളിമാറ്റി. പാറയിൽ തല ഇടിച്ചാണ് ഇയാൾ മരിച്ചത്. തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായത് കൊണ്ട് സ്റ്റേഷൻ ജാമ്യത്തിൽ യുവതിയെ പൊലീസ് വിട്ടയച്ചു എന്നാണ് റിപ്പോർട്ട്.ഇന്ത്യൻ ശിക്ഷാനിയമം(ഐ.പി.സി) 100-ാം വകുപ്പു പ്രകാരമാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരിച്ചത് അന്യസംസ്ഥാന െതാഴിലാളിയാണെന്നാണ് പൊലീസിന്റെ നിഗമനം. ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് െകാണ്ട് പോയി ബലാൽസംഗം ചെയ്യാൻ അക്രമി ശ്രമിച്ചു. ഇതിനിടെ നടന്ന പിടിവലിയിൽ ഇയാൾ പാറക്കല്ലിൽ തല ഇടിച്ച് വീഴുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെയാണ് സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്ന് പൊലീസിന് വ്യക്തമായത്. ഇതോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മരിച്ച യുവാവ് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
No comments
Post a Comment