Kerala

5/cate1/Kerala

India

6/cate2/India

World

6/cate3/World

Career

5/cate4/Career

Technology

5/cate5/Technology

videos

3/cate6/videos

Recent post

നിരീക്ഷിക്കാന്‍ മൂന്നാം കണ്ണ്; കാമറകള്‍ മിഴിതുറന്നു..

തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ കരിമ്പത്തെ വളവിലെ സി.സി.ടി.വി കാമറകള്‍ മൂടുന്ന രീതിയില്‍ വളര്‍ന്ന കാട് നീക്കം ചെയ്തു.
തളിപ്പറമ്പ് മണ്ഡലത്തിലെ ‘തേര്‍ഡ് ഐ’ സി സി ടി വി സര്‍വയലന്‍സ് സംവിധാനത്തില്‍ ഉള്‍പ്പെട്ട കാമറകള്‍ കാടുകയറിയറി ഉപയോഗ ശൂന്യമായതായി ആക്ഷേപമുയര്‍ന്നിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 80 ഓളം സ്ഥലത്ത് 187 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പൊതുജനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും പോലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന രീതിയിലാണ് ‘തേര്‍ഡ് ഐ’ സിസിടിവി സര്‍വയലന്‍സ് സംവിധാനം സ്ഥാപിച്ചത്.
കാമറ ദൃശ്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവരവരുടെ കാര്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 75 ഇഞ്ച് മോണിറ്ററിലൂടെ വീക്ഷിക്കുവാനും അവയുടെ റെക്കോര്‍ഡിങ് സൂക്ഷിക്കുവാനും ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിനുള്‍പ്പെടെ ഉപയോഗിക്കുവാനും സാധിക്കും. ഇവയുടെ സംരക്ഷണവും പരിപാലനവും അതത് തദ്ദേശ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കേണ്ടത്. എന്നാല്‍ കരിമ്പത്തെ വളവില്‍ സ്ഥാപിച്ച കാമറയും അവ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് സ്ഥാപിച്ച സോളാര്‍ പാനലും കാടുമുടിയ നിലയിലായിരുന്നു. കാടുകള്‍ നീക്കം ചെയ്ത് കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം;രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രിയങ്ക ഗാന്ധി.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

പയ്യന്നൂരിൽ രണ്ട് സ്ഥാപനങ്ങളിൽ വൻ കവർച്ച..

പയ്യന്നൂർ: ടൗണിൽ രണ്ടിടത്ത് വൻ കവർച്ച. പഴയ ബസ് സ്റ്റാൻ്റിന് സമീപം റോയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈപ്പർ സൂപ്പർ മാർക്കറ്റിൻ്റെ പിൻവശത്തെ ചുമർ കുത്തിതുറന്ന് മേശയിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ കവർന്നു. സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. അഞ്ച് ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായതായി പറയുന്നു.കവ്വായി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്ന് രാവിലെ സ്ഥാപനം തുറന്ന് ഉടമയും ജീവനക്കാരും അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

തുടർന്ന് കാഷ് കൗണ്ടറിലെ മേശയിൽ നടത്തിയ പരിശോധനയിലാണ് ഇടപാടുകാർക്കും ബേങ്കിലും മറ്റും അടയ്ക്കാനായി സൂക്ഷിച്ച മൂന്ന് ലക്ഷം രൂപ മോഷണം പോയതായി മനസിലായത്.
പെരുമ്പയിൽമലബാർ ഗോൾഡിന് സമീപം പ്രവർത്തിക്കുന്ന ചിറ്റാരി കൊവ്വൽ സ്വദേശി കൃഷ്ണദാസിൻ്റെ ഉടമസ്ഥതയിലുള്ള മാധവി സ്റ്റുഡിയോവിൽ നിന്ന് ഡിജിറ്റൽ ക്യാമറാ, ലെൻസ്,ഫ്ലാഷ് ലൈറ്റ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവ് തുടങ്ങി രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കടത്തികൊണ്ടു പോയി. മുൻവശത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് സ്റ്റുഡിയോവിൽ കവർച്ച നടത്തി കടന്നു കളയുകയായിരുന്നു. ഇന്നലെ രാത്രിയിലെ കനത്ത മഴയിലാണ് കവർച്ച.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ പി.വിജേഷും സംഘവും സ്ഥലത്തെ പരിശോധിച്ചു.അതേ സമയംകഴിഞ്ഞ മാസം പയ്യന്നൂർ പുഞ്ചക്കാട്ടെ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് നിർമ്മാണ പ്രവൃത്തികൾക്കുള്ള മെഷീനുകളും ടൂൾസും മോഷണം പോയിരുന്നു. ഈ മോഷണ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.

കാരുണ്യം തേടി കുഞ്ഞ് ഐനിക. നിങ്ങളാൽ കഴിയും വിധം സഹായിക്കുക..

കണ്ണൂർ ജില്ലയിലെ മാടായി അംശം വെങ്ങര ദേശത്ത് താമസിക്കുന്ന , പണ്ടാരവളപ്പിൽ നിഷ , വിനോദ് ദമ്പതിമാരുടെ ഏകമകൾ, ഐനിക സഹായ പിറന്നതു മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. (7.8.20 21 മുതൽ ഇപ്പോഴും ICU വിൽ ) ശ്വാസകോശത്തിലേക്കും, അന്നനാളത്തിലേക്കും പോകുന്ന കുഴൽ ഒന്നായ് പോയതാണ് അസുഖം. ജനിച്ചതു മുതൽ വിവിധ ആശുപത്രികളിൽ ചികിത്സക്കും ശസ്ത്രക്രിയക്കും വിധേയമായ നവജാത ശിശു ,ഇപ്പോൾ കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ ICU... വിലാണ്. കുട്ടിക്ക് 6.500 കി.ഗ്രാം തൂക്കം വരുന്നതുവരെ ICU വിലും , തുടന്ന് മേൽ പറഞ്ഞ കുഴൽ വേർപെടുത്താൻ , അതി സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കയാണ്...
 നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിലും ഭീമമായ തുക ഇപ്പോൾ തന്നെ വിവിധ ആശുപത്രികളിൽ ചിലവായിട്ടുണ്ട്. ഇനിയും വലിയൊരു തുക ശസ്ത്രക്രിയക്കും, അനുബന്ധ ചിലവുകൾക്കും കൂടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് ....
ഈ ഒരവസരത്തിൽ ഇത്രയും ഭാരിച്ചതുക സമാഹരിക്കുവാനും, നിരാലംബരായ കുടുംബത്തിന്റെ കണ്ണീരൊപ്പുവാനും,
ഈ പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ എല്ലാവരും അവുന്ന സഹായം ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ACCOUNT DETAILS 
NAME:VINODAN V V
A/C :NUMBER: 20880100058651
IFSC: FDRL0002088
BANK: FEDERAL
BRANCH: PAZHAYANGADI
G PAY /PHONE PE : 9446777826 ( AINIKA MOL AINIKA)
9400575440
( NISHA AHSIN

കണ്ണൂർ അടക്കം 8 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്...

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.

കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി.ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയൻ്റ മൃതദേഹമാണ് കരക്കടിത്തത്

കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിൽ ഭർത്താവിന്റെ ക്രൂര മർദ്ദനം; യുവതിക്ക് കണ്ണിന്റെ കാഴ്ച നഷ്ട്ട മായെന്ന് പരാതി



മലപ്പുറം വാഴയൂരിലാണ് സംഭവം.

കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പരാതി നല്‍കിയത്. കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് ബെല്‍റ്റുകൊണ്ട് ഭർത്താവ്ആക്രമിച്ചു ,ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 

നിസാര കാര്യങ്ങള്‍ക്ക് ഭർത്താവ് ക്രൂരമായി മര്‍ദിക്കുന്നതായും യുവതി പറഞ്ഞു.


2011 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് നാഫിയാ നല്‍കിയ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത വാഴക്കാട് പൊലീസ് ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനത്തിനും മര്‍ദനത്തിനുമാണ് കേസ്.

കീടനാശിനി ശ്വസിച്ച് കണ്ണൂർ സ്വദേശിയായ എട്ടുവയസുകാരി മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍

 


മലയാളി പെൺകുട്ടി കീടനാശിനി ശ്വസിച്ച്‌ മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശി ശിവപ്രസാദ് ആണ് കസ്റ്റഡിയിലായത്. കണ്ണൂർ സ്വദേശിയായ എട്ടു വയസുകാരി അഹാനയാണ് ഇന്നലെ മരിച്ചത്. ബെം​ഗളൂരു വസന്ത് ന​ഗറിലാണ് സംഭവം.കുട്ടിയുടെ അച്ഛൻ വിനോദിനേയും അമ്മ നിഷയേയും ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഫ്‌ളാറ്റ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി അകത്ത് കീടനാശിനി തളിച്ചിരുന്നു.

നാട്ടില്‍ നിന്ന് ബെം​ഗളൂരുവിൽ തിരിച്ചെത്തിയ കുട്ടിയുടെ കുടുംബം കീടനാശിനി തളിച്ച വിവരം അറിഞ്ഞിരുന്നില്ല. ഉറങ്ങിയതിന് ശേഷം വലിയ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് കുട്ടിയുടെ മരണം. ശിവപ്രസാദ് വീട്ടുകാരെ കീടനാശിനി തളിച്ച വിവരം അറിയിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മനപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുളള വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്.